വിദ്യാർഥികൾ ശ്രദ്ധിക്കുക; നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു നാളെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
മാലിന്യത്തിനെതിരെ സന്ദേശം; ദസറയ്ക്ക് 30 അടി പാറ്റയുടെ കോലം കത്തിക്കും വീടുകളിലും പരിസരങ്ങളിലും സമൂഹത്തിലും മാലിന്യം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് പാറ്റയുടെ കോലം ഒരുക്കുന്നതെന്ന് ശ്രീ കേശവ് രാംലീല കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ പറഞ്ഞു
ശബരിമല സീസൺ: പമ്പയിലേക്ക് പ്രത്യേക സർവീസുകൾ; ഓൺലൈൻ ബുക്കിങ്ങിനും സൗകര്യം നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്ക് സർവീസുകൾ ക്രമീകരിക്കും
പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമം, 10ാം ക്ലാസ്സുകാരി ജീവനൊടുക്കി അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്
കാറിടിച്ച് മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന് പരാതി; കെ.പി. ശശികലക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ശശികല ഫോണിൽ വിളിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈ മെട്രോയിലേക്ക് ഇനി നടന്ന് പോകാം ഇത്തിഹാദ് റെയിലിന്റെ അൽ യലായിസ് സ്റ്റേഷനെയും ദുബൈ മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പാലം ഒരുക്കിയിരിക്കുന്നത്. ഇതോടെ ട്രെയിനിൽ എത്തുന്നവർക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കാതെ മെട്രോയിലേക്ക് മാറാൻ കഴിയും
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ നിരോധിത മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ദിവസങ്ങളായി ആശങ്കയിലായിരുന്ന കുടുംബത്തിന് ഇതോടെ ഫിലോമിനയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരം ലഭിച്ചു