നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ടെക്നീഷ്യൻ മരിച്ചു എടയാറിലെ ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് സംഘത്തിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു
മോഹൻലാലിന്റെ വാഹന ആർസിയിൽ പേരുമാറ്റം; ‘ലഫ്റ്റനന്റ് കേണൽ’, ‘ഡോക്ടർ’ പദവികൾ ഒഴിവാക്കി ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുമായി പൊരുത്തപ്പെടുന്ന പേരായിരിക്കണം വാഹനത്തിന്റെ ആർസി രേഖകളിലും നൽകേണ്ടതെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
‘ഞാൻ എന്നെ കൊല്ലുകയാണ്, ഞാനല്ലാതെ ജീവിക്കാൻ തുടങ്ങുകയാണ്’; അഖിൽ മാരാറിന്റെ കുറിപ്പ് ചർച്ചയാകുന്നു സത്യത്തിനും നീതിക്കും സമൂഹത്തിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് രാഷ്ട്രീയ ഇടപെടലിൽനിന്ന് പിന്നോട്ടുപോകാനുള്ള പ്രധാന കാരണമെന്നാണ് അഖിൽ മാരാർ പറയുന്നത്. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും സത്യത്തിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കുറിച്ചു.
മലയാള സിനിമയ്ക്ക് തീരാനഷ്ടം; സംവിധായകൻ ആർ. ശരത് അന്തരിച്ചു ‘സായാഹ്നം’, ‘ശീലാബതി’, ‘ബുദ്ധൻ ചിരിക്കുന്നു’, ‘സ്ഥിതി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായിരുന്നു ആർ. ശരത്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ്. ഏഴ് സംസ്ഥാന പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്
‘പ്രസവം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല’; പ്രസവവും ഗർഭകാലവും ചർച്ചയാക്കി സന്തോഷ് പണ്ഡിറ്റ് കുടുംബാസൂത്രണത്തിന്റെ ഭാഗമായി പരമാവധി ഒന്നോ രണ്ടോ കുട്ടികളിൽ കുടുംബം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. കൂടുതൽ ഗർഭധാരണങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തിന് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്
മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു രണ്ട് മാസത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായിരുന്നെങ്കിലും സംഗീതത്തോടുള്ള ബന്ധം അവസാന നാളുകളിലും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല
വസ്ത്രധാരണത്തെച്ചൊല്ലി വൻ വിവാദം: കൃതി സാനന്റെ രക്ഷാബന്ധൻ പരസ്യം നീക്കി ജ്വല്ലറി രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ബ്രാൻഡായ ഗിവ പുറത്തിറക്കിയ പരസ്യമാണ് പിൻവലിച്ചത്.