സാമ്പത്തിക കരുത്ത് കൂട്ടി സൗദി; വിദേശ കറൻസി ശേഖരം 1.733 ട്രില്യൺ റിയാൽ രാജ്യത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരവും വർഷാടിസ്ഥാനത്തിൽ മുന്നേറി. 6.7 ശതമാനം വർധിച്ച് ഇത് 1.827 ട്രില്യൺ റിയാലിലെത്തി. ഏകദേശം 487.31 ബില്യൺ ഡോളറിന് തുല്യമായ തുകയാണിത്
ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
പണപ്പെരുപ്പവും നിർമ്മാണച്ചെലവും വില്ലനായി; കാറുകൾക്ക് 20,000 രൂപ വരെ വർധിപ്പിച്ച് മാരുതി ഉത്സവ സീസൺ വരാനിരിക്കെ, ഈ വർഷം ഇത് മൂന്നാം തവണയാണ് മാരുതി വാഹന വില കൂട്ടുന്നത്.
മംഗളൂരുവിൽ പുഴുവരിച്ച മുട്ട വിതരണം ചെയ്തു: ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
തായ്‌ലൻഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിസയില്ലാതെ തങ്ങാവുന്ന കാലാവധി കുറച്ചു; കരമാർഗ്ഗമുള്ള യാത്രയ്ക്കും നിയന്ത്രണം ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി തായ്‌ലൻഡ്
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ വീണ്ടും ഇടിവ് കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ പവന് 1,15,080 രൂപയായിരുന്ന വില ഉച്ചയോടെ 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നത്.
ഓഹരി വിപണിയിൽ തിരിച്ചടി; മുൻനിര 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യം ഇടിഞ്ഞു വെള്ളിയാഴ്ച വ്യാപാരം അവസാനിച്ച ആഴ്ചയിൽ സെൻസെക്സ് 276 പോയിന്റ് താഴ്ന്നതും വിപണിയിലെ ദുർബലമായ പ്രവണത വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രമുഖ കമ്പനികളുടെ ഓഹരികളിലും പ്രകടമായി.