ശസ്ത്രക്രിയയ്ക്കു പിന്നാലെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ കുർബാന നടത്തി മാർപ്പാപ്പ
ജെമിലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെ നാലാം ദിവസം, തന്നെ പരിചരിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമായി മാർപ്പാപ്പ കുർബാന അർപ്പിച്ചു. ആശുപത്രിയുടെ പത്താം നിലയിൽ ഒരുക്കിയ പ്രത്യേക മുറിയിലായിരുന്നു ചടങ്ങ്