കുവൈത്തിൽ അമിതവേഗതക്കെതിരെ കർശന നടപടി; സ്വദേശികൾക്ക് തടങ്കൽ, വിദേശികൾക്ക് നാടുകടത്തൽ, റോഡുകളിൽ പരിശോധന ശക്തം
റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നതെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി
കുവൈത്ത് സിറ്റി: അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ്. രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലും പരിശോധനയും പട്രോളിംഗും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
റോഡപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് തുടർച്ചയായ നടപടികൾ സ്വീകരിക്കുന്നതെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുക കൂടിയാണ് ക്യാംപെയിനിന്റെ ലക്ഷ്യം.
നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്വദേശികളായാൽ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും, വിദേശികളായാൽ നാടുകടത്തൽ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അമിതവേഗതയെ ഏറ്റവും അപകടകരമായ നിയമലംഘനമായി കണക്കാക്കുന്നതായും ഇത് ഗുരുതര അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകാമെന്നും ട്രാഫിക് വകുപ്പ് ചൂണ്ടിക്കാട്ടി.
Comments ()