ഓണാഘോഷത്തിനിടെ 21കാരൻ കുഴഞ്ഞുവീണ് മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി നവനീതിന്റെ മരണം
വെള്ളാവ് റെഡ്സ്റ്റാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നവനീത് പെട്ടെന്ന് കുഴഞ്ഞുവീണത്
കണ്ണൂര്‍: ഓണാഘോഷത്തിനിടെ 21കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് വെള്ളാവ് സ്വദേശി നവനീതാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വെള്ളാവ് റെഡ്സ്റ്റാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് നവനീത് പെട്ടെന്ന് കുഴഞ്ഞുവീണത്. പരിപാടിക്കിടെയുണ്ടായ സംഭവത്തിൽ നാട്ടുകാർ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തളിപ്പറമ്പിലെ ഓറഞ്ച് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു നവനീത്. വെള്ളാവിലെ ഷെജു-സുജിത ദമ്പതികളുടെ മകനാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സങ്കീർത്ത്, യദുനന്ദ് എന്നിവരാണ് സഹോദരങ്ങൾ.
Comments ()