കുറച്ചുദിവസമായി ഫോണിൽ ബന്ധപ്പെടാനായില്ല; ജർമനിയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ

കുറച്ച് ദിവസങ്ങളായി സായന്തിനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ആശങ്കയിലായ കുടുംബം ജർമനിയിലെ സായന്തിന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു

കുറച്ചുദിവസമായി ഫോണിൽ ബന്ധപ്പെടാനായില്ല; ജർമനിയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ

തൃശൂർ: ജർമനിയിൽ എഞ്ചിനീയറിങ് വിദ്യാർഥിയായ ചാലക്കുടി സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വീട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്.

കുറച്ച് ദിവസങ്ങളായി സായന്തിനെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ ആശങ്കയിലായ കുടുംബം ജർമനിയിലെ സായന്തിന്റെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ താമസസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സായന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തരകൻ പോൾസൺ, സ്വപ്ന എന്നിവരാണ് മാതാപിതാക്കൾ. ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂളിലെ ഹെൽത്ത് സ്റ്റാഫാണ് സ്വപ്ന. സഹോദരി സന മരിയ. മൃതദേഹത്തിന്റെ സംസ്കാരം പിന്നീട് നടക്കും.