ജോലി കഴിഞ്ഞ് മുറിയിലെത്തി; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സുൽഫിക്കർ വിശ്രമിക്കാൻ മുറിയിലേക്ക് പോയതായാണ് വിവരം. പിന്നീട് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്

ജോലി കഴിഞ്ഞ് മുറിയിലെത്തി; പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ ബേയ്ഷിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശിയായ സുൽഫിക്കർ (42) ആണ് മരിച്ചത്. ബേയ്ഷിലെ അരാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സുൽഫിക്കർ വിശ്രമിക്കാൻ മുറിയിലേക്ക് പോയതായാണ് വിവരം. പിന്നീട് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മൃതദേഹം ബേയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ സമീർ അമ്പലപ്പാറയുടെയും ബേയ്ഷ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

സുൽഫിക്കർ കോഴിക്കോട് മുക്കം എടലമ്പാട് മുരിങ്ങാപുരായി കറുത്തപറമ്പ് കുടുംബാംഗമാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.