ട്വന്റി20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ ; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ
പാർട്ടിക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമില്ലെന്നും നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണുണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു.
കൊച്ചി: ട്വന്റി20 പാർട്ടിയിലെ അംഗത്വം അവസാനിപ്പിച്ചതായി സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വവുമായി നിലനിന്ന അഭിപ്രായഭിന്നതകളെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമില്ലെന്നും നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണുണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു. പാർട്ടിയിൽ ചേർന്ന സമയത്ത് കൊട്ടാരക്കര നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും പിന്നീട് അത് മാറ്റി തൃപ്പൂണിത്തുറ സീറ്റ് നൽകുമെന്ന് അറിയിച്ചെങ്കിലും ആ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റി20യുടെ പ്രവർത്തന രീതിക്കെതിരെയും അഖിൽ മാരാർ വിമർശനമുന്നയിച്ചു. പാർട്ടി പൊതുതാൽപര്യത്തേക്കാൾ നേതൃത്വത്തിന്റെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
രാജിക്കൊപ്പം പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് അഖിൽ മാരാർ ഉയർത്തിയത്. വിഷയത്തിൽ ട്വന്റി20 നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Comments ()