മഴയിലും തണുപ്പിലും ബുദ്ധിമുട്ടേണ്ട; ജീവനക്കാർക്ക് BMW കാറുകൾ സമ്മാനിച്ച് റെസ്റ്റോറന്റുടമ
വസവും ജോലിക്ക് പോകുമ്പോള് തന്റെ ജീവനക്കാര് മഴയും വെയിലും കൊള്ളേണ്ടന്ന ആഗ്രഹമാണ് സമ്മാനം നല്കിയതിന് പിന്നിലെന്ന് ഉടമ
ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകി ലോകശ്രദ്ധ നേടുകയാണ് ചൈനയിലെ ഒരു റെസ്റ്റോറന്റ് ഉടമ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മായാൻലിയാണ് മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് പുത്തൻ ബിഎംഡബ്ല്യു (BMW) കാറുകൾ സമ്മാനിച്ചത്. കഠിനമായ തണുപ്പിലും മഴയിലും ഇലക്ട്രിക് സ്കൂട്ടറുകളിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്ന ജീവനക്കാരുടെ ദുരിതം കണ്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് യാൻലിയെ നയിച്ചത്.
സെപ്റ്റംബർ 24-ന് ഒരു ഔദ്യോഗിക യോഗത്തിനെന്ന വ്യാജേന ജീവനക്കാരെ ബിഎംഡബ്ല്യു ഷോറൂമിലെത്തിച്ചാണ് യാൻലി ഈ സർപ്രൈസ് നൽകിയത്. ഏകദേശം 3 ലക്ഷം യുവാൻ (43 ലക്ഷം രൂപയോളം) വിലമതിക്കുന്ന കാറുകളുടെ മുഴുവൻ ചെലവും ഉടമ തന്നെയാണ് വഹിച്ചത്. തനിക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുമ്പോൾ തന്റെ ജീവനക്കാരും അത്തരം സൗകര്യങ്ങൾ അർഹിക്കുന്നുണ്ടെന്ന യാൻലിയുടെ കരുതൽ വലിയ അഭിനന്ദനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments ()