ഡോ. വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍
നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ ഡയറക്ടറായി (ഡിഎച്ച്എസ്) ഡോ. വി. മീനാക്ഷിയെ സർക്കാർ നിയമിക്കുന്നു. ഇതുസംബന്ധിച്ച് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഉണ്ടായ തർക്കങ്ങളെ തുടർന്ന് മുൻ ഡയറക്ടർ ഡോ. കെ.ജെ. റീനയെ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് ഡോ. മീനാക്ഷിക്ക് താൽക്കാലിക ചുമതല നൽകിയത്. പകർച്ചവ്യാധി രൂക്ഷമായ സമയത്ത് ഡോ. റീന 15 ദിവസത്തെ അവധി ആവശ്യപ്പെട്ടതും തസ്തികയിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയതും കണക്കിലെടുത്താണ് സ്ഥിരം ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയത്.
Comments ()