ഹൃദയാഘാതം;ഹോട്ടൽ ജീവനക്കാരനായ മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം
റിയാദിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയുള്ള മഹത്ത ഷോബയിലാണ് അബ്ദുൽ ഫൈസി ജോലി ചെയ്തിരുന്നത്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ അഹ്സയിലെ സ്വലാഹിയ ഖബർസ്ഥാനിൽ ഖബറടക്കി
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം ജില്ലയിലെ നിലമേൽ വാഴോട് സ്വദേശിയായ നിഷാദ് മൻസിലിൽ അബ്ദുൽ ഫൈസി (49) ആണ് മരണപ്പെട്ടത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ മഹത്ത ഷോബയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയായിരുന്നു അന്ത്യം.
റിയാദിൽ നിന്ന് ഏകദേശം 225 കിലോമീറ്റർ അകലെയുള്ള മഹത്ത ഷോബയിലാണ് അബ്ദുൽ ഫൈസി ജോലി ചെയ്തിരുന്നത്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അൽ അഹ്സയിലെ സ്വലാഹിയ ഖബർസ്ഥാനിൽ ഖബറടക്കി.
മരണവിവരമറിഞ്ഞതോടെ നടപടികൾ വേഗത്തിലാക്കാൻ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഇടപെട്ടു. കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാഫി എന്നിവർ ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തി ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായി സാമൂഹിക പ്രവർത്തകൻ നാസർ കല്ലറ അറിയിച്ചു.
അബ്ദുൽ ഫൈസിയുടെ പിതാവ് ഇബ്രാഹിംകുഞ്ഞും മാതാവ് ലത്തീഫാ ബീബിയുമാണ്. ഭാര്യ സലീന ബീബിയാണ്. നൗഫിയ, ഫൗസിയ എന്നിവർ മക്കളാണ്. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവരും സൗദിയിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു.
Comments ()