മഴ ശക്തമാകുന്നു; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിലാണ് നിലവിൽ ശക്തമായ മഴ അനുഭവപ്പെടുന്നത്

മഴ ശക്തമാകുന്നു; വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കൊപ്പം തിരുവനന്തപുരം ജില്ലയിലും മഞ്ഞ അലർട്ടാണ് നിലവിലുള്ളത്.

ഉച്ചയ്ക്ക് ശേഷം വടക്കൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിലാണ് നിലവിൽ ശക്തമായ മഴ അനുഭവപ്പെടുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വരും മണിക്കൂറുകളിലും മഴ കനക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രിയിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

മലയോര റോഡുകളിലൂടെയുള്ള രാത്രിയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അപകടസാധ്യതയുള്ള റോഡുകളിൽ അത്യാവശ്യ യാത്രകൾ മാത്രമായി പരിമിതപ്പെടുത്താനും അധികൃതർ നിർദേശം നൽകേണ്ട സാഹചര്യമാണുള്ളത്. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.