മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കൽക്കുണ്ട് അട്ടിയിൽ വെച്ചാണ് ദാരുണമായ ഈ അപകടമുണ്ടായത്. കരുവാരക്കുണ്ട് സ്വദേശിയായ ആനപ്പാറ സജിയുടെ ഭാര്യ പ്രവിത (35) ആണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതരും നാട്ടുകാരും ചേർന്ന് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.