തടി കയറ്റുന്നതിനിടെ അപകടം: തടിക്കഷ്ണം വീണ് അടൂരിൽ തൊഴിലാളി മരിച്ചു
പത്തനംതിട്ടയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിൽ വീണ് തൊഴിലാളി മരിച്ചു.
പത്തനംതിട്ടയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിൽ വീണ് തൊഴിലാളി മരിച്ചു. കുളത്തുപ്പുഴ ചോഴിയക്കോട് തകരമൺ പൂവണത്തുമൂട് ഉന്നതി സ്വദേശി സാംബൻ (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അടൂർ കണ്ണങ്കോട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരങ്ങൾ മുറിച്ച് ലോറിയിലേക്ക് മാറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി തടികഷ്ണം തെറിച്ച് സാംബൻ്റെ ശരീരത്തിൽ പതിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയോധികയായ അമ്മയും ഭാര്യ സുനിതയും ശ്യാം, ശരത്, ശരൺ എന്നീ മൂന്ന് മക്കളും അടങ്ങുന്ന നിർധന കുടുംബത്തിൻ്റെ ഏക ജീവനോപാധിയായിരുന്നു വിടവാങ്ങിയ സാംബൻ.
Comments ()