നാസയുടെ കുതിപ്പിൽ മലയാളി സാന്നിധ്യം; അനിൽ മേനോൻ ഇന്ന് ചരിത്രത്തിലേക്ക്
ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.17-നാണ് അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം 'സൊയൂസ് എംഎസ് 29' ബഹിരാകാശ പേടകത്തില്‍ കുതിച്ചുയരുക.
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഇന്ന് ചരിത്രപരമായ ഒരു അഭിമാന നിമിഷമാണ്. നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി മലയാളി അനില്‍ മേനോന്‍ ഇന്ന് യാത്ര തിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.17-നാണ് അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം 'സൊയൂസ് എംഎസ് 29' ബഹിരാകാശ പേടകത്തില്‍ കുതിച്ചുയരുക.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്റെയും യുക്രൈന്‍ സ്വദേശിനി എലിസബത്ത് സമോയിലെങ്കോയുടെയും മകനായ അനില്‍ മേനോന്‍ ബഹുമുഖ പ്രതിഭയാണ്. മികച്ചൊരു ഡോക്ടറും മെക്കാനിക്കല്‍ എഞ്ചിനീയറുമായ അദ്ദേഹം, യുഎസ് സ്‌പേസ് ഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ്. ഏറ്റെടുത്ത മേഖലകളിലെല്ലാം അസാധാരണ മികവ് പുലര്‍ത്തിയ ശേഷമാണ് അദ്ദേഹം തന്റെ സ്വപ്ന ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്. പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികി എന്നിവരാണ് ഈ ദൗത്യത്തില്‍ പങ്കെടുക്കുന്ന മറ്റ് രണ്ട് യാത്രികര്‍.
Comments ()