വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില് ആദിവാസി യുവാവിന് ദാരുണാന്ത്യം
ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചത്.
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി പന്നിയാർ പന്തടികളത്തിൽ ആദിവാസി യുവാവായ വിജയൻ (47) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ പണിസ്ഥലത്തെ ഷെഡിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. 'ചക്കക്കൊമ്പൻ' എന്ന് അറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് വിജയൻ.
Comments ()