ആറന്മുള ദുരിതാശ്വാസത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി: 7,000 രൂപ ഫൈൻ
വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.
പത്തനംതിട്ട: ആറന്മുളയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് 7,000 രൂപ പിഴ ചുമത്തി. അടൂരില്‍ വച്ച് എംവിഡി നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ നിയമവിരുദ്ധമായി മുന്‍വശത്ത് നാല് അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതായും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയത്. അധിക ലൈറ്റുകള്‍ക്ക് 5,000 രൂപയും പുക പരിശോധനയില്ലാത്തതിന് 2,000 രൂപയുമാണ് പിഴ.
ആറന്മുളയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങാന്‍ അടൂരിലെത്തിയപ്പോഴാണ് പരിശോധന നടന്നതെന്ന് ഉടമ വ്യക്തമാക്കി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ രാത്രികാല രക്ഷാപ്രവര്‍ത്തനത്തിന് ഇത്തരം അധിക ലൈറ്റുകള്‍ അത്യാവശ്യമാണെന്ന് ഓഫ് റോഡ് ഡ്രൈവര്‍മാരും വാദിക്കുന്നു.
എന്നാല്‍, ഉയര്‍ന്ന ശേഷിയുള്ള ഈ ലൈറ്റുകള്‍ രാത്രിയില്‍ എതിര്‍വശത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് കാഴ്ചമറച്ച് അപകടമുണ്ടാക്കുമെന്നാണ് എംവിഡിയുടെ നിരീക്ഷണം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയിലല്ല വാഹനം തടഞ്ഞതെന്നും, നിയമലംഘനം ആരായാലും നടപടി സ്വീകരിക്കേണ്ടത് തങ്ങളുടെ ഔദ്യോഗിക ചുമതലയാണെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Comments ()