'എന്റെ പ്രിയപ്പെട്ട ടെസ്റ്റ് പങ്കാളി'; രഹാനെയുടെ വിരമിക്കലിൽ വികാരാധീനനായി വിരാട് കോലി
സ്ലിപ്പിൽ എപ്പോഴും വിശ്വസിക്കാവുന്ന ഫീൽഡറായിരുന്നെന്നും ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളിയായിരുന്നു രഹാനെയെന്നും അദ്ദേഹം കുറിച്ചു. വിരമിക്കൽ ജീവിതത്തിനും ഭാവിയിലെ എല്ലാ സംരംഭങ്ങൾക്കും ആശംസകളും കോലി നേർന്നു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് അജിങ്ക്യ രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മുൻ നായകൻ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റിംഗ് പങ്കാളികളിലൊരാളായിരുന്നു രഹാനെയെന്ന് വിശേഷിപ്പിച്ച കോലി, ഇന്ത്യൻ ടീമിനായി അദ്ദേഹം നൽകിയ സംഭാവനകളെ പ്രശംസിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തിൽ, രഹാനെ ഇന്ത്യൻ ക്രിക്കറ്റിനായി നിരവധി അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച താരമാണെന്ന് കോലി പറഞ്ഞു. സ്ലിപ്പിൽ എപ്പോഴും വിശ്വസിക്കാവുന്ന ഫീൽഡറായിരുന്നെന്നും ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളിയായിരുന്നു രഹാനെയെന്നും അദ്ദേഹം കുറിച്ചു. വിരമിക്കൽ ജീവിതത്തിനും ഭാവിയിലെ എല്ലാ സംരംഭങ്ങൾക്കും ആശംസകളും കോലി നേർന്നു.
വിരാട് കോലിയുടെ നായകത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി ദീർഘകാലം പ്രവർത്തിച്ച രഹാനെ, വിദേശ മണ്ണിലെ ഇന്ത്യയുടെ ചരിത്ര വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിൽ നേടിയ പരമ്പര വിജയങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനവും നേതൃത്വവും ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധേയ അധ്യായങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
രഹാനെയുടെ വിരമിക്കലിൽ ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, റിഷഭ് പന്ത് ഉൾപ്പെടെ നിരവധി മുൻ സഹതാരങ്ങളും ആശംസകൾ അറിയിച്ചു. വർഷങ്ങളോളം ഒരുമിച്ച് ഡ്രസ്സിംഗ് റൂം പങ്കിട്ട ഓർമ്മകൾ പങ്കുവെച്ച പൂജാര, രഹാനെയുടെ പുതിയ ജീവിതത്തിന് എല്ലാ വിജയങ്ങളും ആശംസിച്ചു.
ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 5,077 റൺസും 12 സെഞ്ചുറികളും 26 അർധസെഞ്ചുറികളും നേടിയ രഹാനെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്ത മധ്യനിര ബാറ്റർമാരിൽ ഒരാളായാണ് തന്റെ കരിയർ അവസാനിപ്പിക്കുന്നത്. 2026 ഐപിഎല്ലിന് ശേഷം അടുത്ത സീസണിൽ കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Comments ()