സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി
ണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി
സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ കായിക മന്ത്രി ഒ.ജെ. ജനീഷ് വിശദീകരണവുമായി രംഗത്തെത്തി. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലും കോഴിക്കോട്ട് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളതുകൊണ്ടുമാണ് മേള മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ ബോധപൂർവ്വം ഒഴിവാക്കിയതാണെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, ഒരു സർക്കാർ എടുത്ത തീരുമാനം മറ്റൊരു സർക്കാർ മാറ്റാൻ പാടില്ല എന്നില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, കായികമേളയുടെ വേദി മാറ്റിയതിനെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചത്. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികൾ ഉയരുകയാണെങ്കിൽ അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
Comments ()