വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ ട്രെയിനിനു മുന്നിൽ ചാടി സുഹൃത്തും ജീവനൊടുക്കി
എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണാണ് ഇന്ന് ജീവനൊടുക്കിയത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
പത്തനംതിട്ട: കോന്നിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ അടുപ്പത്തിലായിരുന്ന യുവാവും മരിച്ചു.. എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണാണ് ഇന്ന് ജീവനൊടുക്കിയത്. സംഭവത്തെ തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
ഇന്നലെയാണ് പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളുംപ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
പെൺകുട്ടിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം, ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. പ്രവീണുമായുള്ള പെൺകുട്ടിയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്.
പെൺകുട്ടിയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി. അതിനിടെയാണ് പ്രവീണിന്റെ മരണവിവരവും പുറത്തുവന്നത്.
മരണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്. പ്രവീണിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
Comments ()