എസ്. ജാനകിക്ക് വിടചൊല്ലാൻ രാജ്യം; സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിൽ

ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.

എസ്. ജാനകിക്ക് വിടചൊല്ലാൻ രാജ്യം; സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിൽ

ചെന്നൈ: ആറു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ തന്റെ സ്വരമാധുര്യം കൊണ്ട് ധന്യമാക്കിയ പ്രിയ ഗായിക എസ്. ജാനകിക്ക് രാജ്യം ഇന്ന് വിട നല്‍കും. കഴിഞ്ഞദിവസം രാത്രി 7.30-ന് അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അവരുടെ അന്ത്യം. മൈസൂരുവില്‍ തന്നെ സംസ്‌കരിക്കണമെന്ന ജാനകിയുടെ അന്ത്യാഭിലാഷപ്രകാരം, വൈകുന്നേരം 4.30-ന് കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇതിനു മുന്നോടിയായി ഭൗതികശരീരം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംഗീത ആസ്വാദകരെ പാട്ടിന്റെ നിര്‍വൃതിയിലാഴ്ത്തിയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എത്തിച്ചേരുന്നത്.