നികുതിവെട്ടിപ്പും സാമ്പത്തിക ക്രമക്കേടും: അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ എഫ്ബിഐയുടെ നിരീക്ഷണത്തിൽ
എ.എഫ്.എ. തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ എങ്ങനെ കൈകാര്യം ചെയ്‌തുവെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനം ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു
കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ യുഎസിലെ സാമ്പത്തിക കാര്യങ്ങൾ എഫ്ബിഐ അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലോഡിയോ ഡാപിയ നയിക്കുന്ന സംഘടന വൻ സാമ്പത്തികതിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എ.എഫ്.എ. തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ എങ്ങനെ കൈകാര്യം ചെയ്‌തുവെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനം ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ ആഴ്‌ചയിൽ ബിസിനസുകാരനായ ഗില്ലെർമോ ടോഫോണിയെ എഫ്ബിഐ ചോദ്യം ചെയ്‌തതായി അർജൻ്റീനിയൻ പത്രം റിപ്പോർട്ട് ചെയ്‌തു.
അസോസിയേഷൻ്റെ വിദേശ വാണിജ്യ കരാറുകൾ കൈകാര്യം ചെയ്തിരുന്ന എഎഫ്എയിലും ടൂർപ്രോഡ് എൻ്റർ എൽഎൽസിയിലും ക്ലോഡിയോ ടാപിയയുടെയും പാബ്ലോ ടോവിഗ്ഗിനോയുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് അറിവുള്ള സാക്ഷികളെ എഫ്ബിഐ അന്വേഷിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 42 മില്യൺ ഡോളറോളം വരുന്ന വരുമാനം എഎഫ്എയ്ക്ക് ലഭിച്ചിരിക്കുന്നത് ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം എഎഫ്എ മാനേജ്മെന്റ് നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോർട്ട് ആണ് ഇതെന്ന് എഎഫ്എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Comments ()