ജീവിതത്തിൽ ഒരുമിച്ച്, മരണത്തിലും വേർപിരിയാതെ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശ്യാമള രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് അസുഖബാധിതനായ രവീന്ദ്രനെയും കഴിഞ്ഞ ബുധനാഴ്ച അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവിതത്തിൽ ഒരുമിച്ച്, മരണത്തിലും വേർപിരിയാതെ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ

തിരുവനന്തപുരം: ജീവിതകാലം മുഴുവൻ ഒരുമിച്ച് കഴിഞ്ഞ ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങി. വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ (മണിയൻ–74), ഭാര്യ ശ്യാമള (70) എന്നിവരാണ് ഒരേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ശ്യാമള രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് അസുഖബാധിതനായ രവീന്ദ്രനെയും കഴിഞ്ഞ ബുധനാഴ്ച അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച അർധരാത്രിയോടെയാണ് രവീന്ദ്രൻ മരിച്ചത്. ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ സംസ്കാരം നെടുമങ്ങാട് ശാന്തികവാടത്തിൽ നടന്നു. ഭർത്താവിന്റെ അന്ത്യകർമങ്ങൾ പൂർത്തിയായതിന് പിന്നാലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്യാമളയും രാവിലെ മരണത്തിന് കീഴടങ്ങി.

ഉച്ചയ്ക്ക് അതേ ശാന്തികവാടത്തിൽ ശ്യാമളയുടെ സംസ്കാരവും നടന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ വിടപറഞ്ഞ സംഭവം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.