കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, മലപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂമണ്ണ സ്വദേശികളായ ജംഷീറും ഹാരിസുമാണ് മരിച്ചത്
മലപ്പുറം: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി മൂന്ന് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മലപ്പുറം ചേലേമ്പ്രയിലും തൃശൂർ കുന്നംകുളത്തുമാണ് അപകടങ്ങൾ ഉണ്ടായത്.
മലപ്പുറം ദേശീയപാത 66ൽ ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപമാണ് രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂമണ്ണ സ്വദേശികളായ ജംഷീറും ഹാരിസുമാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം, തൃശൂർ കുന്നംകുളത്തുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ആർത്താറ്റ് പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുനീർ, ഭാര്യ സഫ്ന, ഇവരുടെ മൂന്ന് വയസുകാരനായ മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
രണ്ട് അപകടങ്ങളിലുമായി അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
Comments ()