20കാരിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ അന്വേഷണം ശക്തം, ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു
കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്
കണ്ണൂർ: പൊയ്ത്തുംകടവിൽ 20 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ രാജ്യം വിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ദുബായിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ആസിഫിന്റെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ റിസ ശാരീരികമായി മർദിക്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകളായി റിസ സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
Comments ()