2027 ഏകദിന ലോകകപ്പ്; സഞ്ജു സാംസണെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പയുടെ സാധ്യതാ ടീം

രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടുന്ന ടീമിനെയാണ് ഉത്തപ്പ നിർദേശിച്ചിരിക്കുന്നത്. സഞ്ജുവിനൊപ്പം കെ.എൽ. രാഹുലിനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി പരിഗണിച്ചിട്ടുണ്ട്. നിലവിൽ ഏകദിന ടീമിൽ കെ.എൽ. രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പർ. ഇഷാൻ കിഷനാണ് മറ്റൊരു ഓപ്ഷൻ.

2027 ഏകദിന ലോകകപ്പ്; സഞ്ജു സാംസണെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പയുടെ സാധ്യതാ ടീം

ബെംഗളൂരു: 2027ലെ ഏകദിന ലോകകപ്പിനായി ഇന്ത്യൻ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന ചർച്ചകൾക്ക് ഇപ്പോഴേ തുടക്കമായിരിക്കുകയാണ്. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പ്രഖ്യാപിച്ച സാധ്യതാ ടീമിലാണ് മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരിക്കുന്നത്. നിലവിൽ ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ലെന്നിരിക്കെയാണ് ഉത്തപ്പയുടെ നിർണായക തിരഞ്ഞെടുപ്പ്.

രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടുന്ന ടീമിനെയാണ് ഉത്തപ്പ നിർദേശിച്ചിരിക്കുന്നത്. സഞ്ജുവിനൊപ്പം കെ.എൽ. രാഹുലിനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി പരിഗണിച്ചിട്ടുണ്ട്. നിലവിൽ ഏകദിന ടീമിൽ കെ.എൽ. രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പർ. ഇഷാൻ കിഷനാണ് മറ്റൊരു ഓപ്ഷൻ.

2023ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനം കളിച്ചതിന് ശേഷം സഞ്ജുവിന് ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടില്ല. ടി20 ഫോർമാറ്റിലും താരത്തിന്റെ സ്ഥാനം പൂർണമായി ഉറപ്പായിട്ടില്ല. അതിനിടെയാണ് 2027 ലോകകപ്പിനുള്ള ടീമിൽ ഉത്തപ്പ സഞ്ജുവിനെ ഉൾപ്പെടുത്തിയത്.

സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ഏകദിന ക്രിക്കറ്റിന് കൂടുതൽ അനുയോജ്യമാണെന്ന വിലയിരുത്തലും ഇതിനുപിന്നിലുണ്ട്. അതേസമയം, ദീർഘകാലമായി ഇന്ത്യൻ ഏകദിന ടീമിന് പുറത്തുള്ള ഭുവനേശ്വർ കുമാറിനെയും ഉത്തപ്പയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്റിംഗ് വിഭാഗത്തിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ എന്നിവരാണ് ഇടം നേടിയത്. ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർക്കാണ് ഓൾറൗണ്ടർ ചുമതല.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് പേസ് നിരയിൽ. കുൽദീപ് യാദവാണ് ടീമിലെ പ്രധാന സ്പിന്നർ.

റോബിൻ ഉത്തപ്പയുടെ ലോകകപ്പ് ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.