നിപ ബാധിച്ച 43കാരന്‍ സാധാരണ ജീവിതത്തിലേക്ക്, ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം ഉടന്‍ ആശുപത്രി വിടും
നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് ആശുപത്രി വിടുന്നത്. ജൂണ്‍ 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട 43കാരന്‍ സുഖംപ്രാപിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തി. ഫറോക്ക് സ്വദേശി അടുത്ത ദിവസം തന്നെ ആശുപത്രി വിട്ടേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവിലാണ് ആശുപത്രി വിടുന്നത്. ജൂണ്‍ 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും പൂനയിലെ എന്‍ ഐ വിയിലും നടത്തിയ പരിശോധന ഫലങ്ങള്‍ പോസിറ്റീവ് ആയിരുന്നു.
ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിരുന്നു. പ്രദേശത്തും രോഗി സന്ദര്‍ശിച്ചിരുന്ന ആശുപതികള്‍, തൊഴിലിടങ്ങള്‍ എന്നിവയെല്ലാം കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
Comments ()