പ്രതിഷേധം ശക്തം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനം

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

പ്രതിഷേധം ശക്തം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനം

പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചു. പൊതുപരിപാടികളിലും യാത്രാവേളകളിലും അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിക്ക് സമീപമെത്തുന്നത് തടയാൻ ജാഗ്രത പാലിക്കണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇതിനായി യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. യാത്രാവേളയിൽ എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. തിരുവനന്തപുരത്ത് ഇന്ന് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.

അതേസമയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച നടത്തുന്ന കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇന്നലെ അർദ്ധരാത്രി 12.45-ഓടെ ചാക്ക പാലത്തിൽ വെച്ച് പ്രതിഷേധിച്ച യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാര്യ ഉൾപ്പെടെ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നാണ് ബി.ജെ.പി നിലപാട്