ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ലോറിയിൽ തീപിടിച്ചത്. എതിരെ വന്ന വാഹനത്തിലുള്ളവർ ടിപ്പർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു
പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം. സംഭവത്തിൽ ആളപായമില്ല. ഡ്രൈവറും മറ്റ് രണ്ട് പേരുമുൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ഉച്ചയ്ക്ക് 12 മണിയോടെ ലോറിയിൽ തീപിടിച്ചത്. എതിരെ വന്ന വാഹനത്തിലുള്ളവർ ടിപ്പർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവറും മറ്റ് രണ്ട് പേരും വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വിവരം ലഭിച്ചതിനെ തുടർന്ന് കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും തീ പൂർണമായും നിയന്ത്രണവിധേയമാകുമ്പോഴേക്കും ടിപ്പർ ലോറി കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ പരിശോധന നടത്തും.
Comments ()