കേരളത്തിൽ തുലാവർഷം ശക്തമാകുന്നു, കേരളത്തിൽ 4 ദിവസം അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: തുലാവർഷത്തിന് പിന്നാലെ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസങ്ങളിൽ രണ്ടെണ്ണം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടാവുകയും ചെയ്തതോടെ കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ ശക്തി പ്രാപിക്കും.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും ഉണ്ടായിരിക്കുക.
Comments ()