അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുതിയ മുഖം; വ്യവസായത്തിനും ലോജിസ്റ്റിക്സിനും കരുത്തായി ഇത്തിഹാദ് റെയിൽ

യു.എ.ഇയുടെ വികസന യാത്രയിൽ ഇത്തിഹാദ് റെയിലിന്റെ പങ്കും ഭാവി സാധ്യതകളും വിലയിരുത്തുകയാണ് ഷാജി അബ്ബാസ് തന്റെ ഈ അഭിപ്രായത്തിൽ

അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുതിയ മുഖം;  വ്യവസായത്തിനും ലോജിസ്റ്റിക്സിനും കരുത്തായി ഇത്തിഹാദ് റെയിൽ

ദുബായിയുടെ എല്ലാ വളര്‍ച്ചയും കണ്ടുവന്നിട്ടുള്ള ആളാണ് ഞാന്‍. 25 കൊല്ലം മുന്‍പ് താന്‍ പറഞ്ഞ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിലെ വളര്‍ച്ച ഇന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വളര്‍ച്ച എന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലെ വളര്‍ച്ചയാണ്. യാത്രക്കാര്‍ക്ക് മാത്രമല്ല,
ഇത്തിഹാദ് റെയില്‍ ഒത്തിരി കാര്യങ്ങള്‍ക്കാണ് സഹായകരമാവുന്നത്.

മിഡില്‍ ഈസ്റ്റ് ഭാഗത്തേക്കെല്ലാം റെയില്‍ കണക്ട് ചെയ്യുന്നുണ്ട്, അതിനാല്‍ ലോജിസ്റ്റിക്‌സ് സര്‍വ്വീസില്‍ ഏറെ ഗുണകരമാവുന്നതാണ് ഇത്തിഹാദ്. എല്ലാ ജിസിസിയിലേക്കും കണക്ട് ചെയ്തുവന്നാല്‍ അത് വ്യാവസായിക രംഗത്ത് ലോജിസ്റ്റിക്‌സ് സര്‍വ്വീസില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാവാന്‍ പോകുന്ന പദ്ധതിയാവും.

കൂടാതെ മറ്റ് ജിസിസിയിലേക്കൊക്കെ ട്രക്കിങ്ങിനൊക്കെ പോകുമ്പോഴുള്ള ബുദ്ധിമുട്ടുകളെല്ലാം നമുക്ക് ഈ പദ്ധതിയിലൂടെ ഒഴിവാക്കി കിട്ടും. ഇതെല്ലാം രാജ്യത്തിന്റെ ഭാവിയിലുള്ള പുരോഗതിയുടെ ഏറ്റവും വലിയ ഭാഗം തന്നെയാണ്.

ഷാജി അബ്ബാസ്, മാനേജിംഗ് ഡയറക്ടർ ഗ്രീൻ വെയ്സ് ഷിപ്പിങ് കമ്പനി