ശ്വാസകോശ രോഗം ഗുരുതരമായി; റിയാദിൽ മലയാളിക്ക് അന്ത്യം
വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം
റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ 61കാരൻ സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാറാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
സിന്ധുവാണ് ഭാര്യ. ഡോ. ഗോകുൽ സുനിൽ കുമാർ, ദേവനന്ദ സുനിൽ കുമാർ എന്നിവരാണ് മക്കൾ. സുനിൽ കുമാറിന്റെ വിയോഗവാർത്ത നാട്ടിലും ബന്ധുക്കൾക്കിടയിലും ദുഃഖമുണ്ടാക്കി.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം, സുഹൃത്തുക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ഔദ്യോഗിക നടപടികൾ ഏകോപിപ്പിക്കുന്നത്.
Comments ()