ഡാന്‍സ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറിടിച്ച് അപകടം: മൂവാറ്റുപുഴയില്‍ 9വയസുകാരിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴയിൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുകാരി കാറിടിച്ച് മരിച്ചു.
കൊച്ചി: മൂവാറ്റുപുഴയിൽ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസ്സുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തൻപുരയിൽ രാജേഷിന്റെ മകൾ റയ ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന റയയുടെ മുത്തശ്ശി ലേഖയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ നിർമല കോളജിന് സമീപത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. അമിതവേഗതയിലെത്തിയ കാർ ആദ്യം ഒരു സ്കൂട്ടറിലിടിക്കുകയും, തുടർന്ന് റയയുടെയും മുത്തശ്ശിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
അപകടസ്ഥലത്തുവെച്ചുതന്നെ റയ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലേഖയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ കാറിടിച്ച സ്കൂട്ടറിന്റെ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്.
Comments ()