കളിക്കുന്നതിനിടെ അപകടം; മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പുതിയ വീടിന്റെ നിർമാണത്തിന്റെ ഭാഗമായി വീടിന് സമീപത്ത് എടുത്തിരുന്ന അസ്തിവാരക്കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയായിരുന്നു
പാലക്കാട്: വീടിന് മുന്നിലെ നിർമാണക്കുഴിയിൽ നിറഞ്ഞ മഴവെള്ളത്തിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂർ പാലക്കീഴ് സ്വദേശി ജഗദീഷിന്റെ മകൾ അനുശ്രീയാണ് മരിച്ചത്. നോച്ചുപ്പുള്ളി സ്കൂളിലെ യുകെജി വിദ്യാർഥിനിയായിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. പുതിയ വീടിന്റെ നിർമാണത്തിന്റെ ഭാഗമായി വീടിന് സമീപത്ത് എടുത്തിരുന്ന അസ്തിവാരക്കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയായിരുന്നു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments ()