വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിലെ 10 ജില്ലകളിൽ ശക്തമായ കാറ്റും മഴയും

കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിലെ 10 ജില്ലകളിൽ ശക്തമായ കാറ്റും മഴയും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ആഗസ്റ്റ് 12-ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. നിലവില്‍ മധ്യപ്രദേശിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ 2026 ആഗസ്റ്റ് 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

കൂടാതെ, അടുത്ത 3 മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്; മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും പ്രതീക്ഷിക്കാം.