ഗൾഫ് യാത്രക്കാർക്ക് സന്തോഷവാർത്ത, അബുദാബിയിൽ നിന്ന് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവാണ് ഈ പുതിയ റൂട്ടുകൾ തുറക്കാൻ കാരണം.
യുഎഇ: യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗവുമായാണ് ഈ പുതിയ വിപുലീകരണം നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ പദ്ധതി പ്രകാരം നവി മുംബൈ, ഇന്‍ഡോര്‍, ലഖ്നൗ എന്നീ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ കമ്പനി ഇതിനകം തുടങ്ങി കഴിഞ്ഞു. കൂടാതെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള യാത്ര സുഗമമാക്കിക്കൊണ്ട് അബുദാബിയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള പുതിയ സര്‍വീസ് ഓഗസ്റ്റ് ഏഴ് മുതല്‍ ആരംഭിക്കുകയാണ്.
ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവാണ് ഈ പുതിയ റൂട്ടുകള്‍ ആരംഭിക്കാന്‍ ഇടയാക്കിയത്. അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഈ പുതിയ സര്‍വീസുകളെല്ലാം ലഭ്യമാകുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യോമബന്ധം കൂടുതല്‍ ശക്തമാക്കാനും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും, ആഗോള വ്യോമയാന-ടൂറിസം കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ പ്രാധാന്യം ഉയര്‍ത്താന്‍ ഈ സഹകരണം ഉപകരിക്കുമെന്നും അബുദാബി എയര്‍പോര്‍ട്ട്‌സ് സിഇഒ അഹമ്മദ് ജുമാ അല്‍ ഷാമിസി വ്യക്തമാക്കി.
ഇന്ത്യയ്ക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ ഏറ്റവും വലിയ വിമാന ശൃംഖലയുള്ള കമ്പനികളിലൊന്നായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, യുഎഇക്ക് പുറമെ ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് പ്രതിദിനം നിരവധി സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.
Comments ()