അമേരിക്കയും ഇറാനും സമാധാന കരാറില്‍ ഒപ്പുവെച്ചു, ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്.
പാരീസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും സമാധാന ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഫ്രാന്‍സില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചെന്നാണ് പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതായി ട്രംപ് തന്നെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിവന്ന സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നയതന്ത്ര നീക്കം. ഇതേ കരാറില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാനും ഒപ്പുവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഫ്രാന്‍സില്‍ വച്ച് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇറാനിലേക്ക് യുഎസ് അയച്ചുനല്‍കിയതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഇതൊരു താല്‍ക്കാലിക ധാരണ മാത്രമാണെന്നും ഇറാന്‍ കൃത്യമായി പെരുമാറിയില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Comments ()