കാറിൻ്റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്
കാറിൻ്റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ
റിയാദ്: വാഹനങ്ങളുടെ ചില്ലുകളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിക്കുന്നവര്‍ക്ക് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ.
കാറിന്റെ ചില്ലുകളില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങള്‍ സൗദി ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാരങ്ങളോ ഗ്ലാസുകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയില്‍, വാഹനത്തിന്റെ പിന്‍വശത്തെ വിന്‍ഡോകളില്‍ 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകള്‍ പതിക്കാന്‍ പാടുള്ളൂവെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഇത്തരം സ്റ്റിക്കറുകള്‍ സഹായിക്കുമെങ്കിലും, ഡ്രൈവര്‍മാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസ്സപ്പെടുത്താന്‍ പാടില്ല. സുരക്ഷിതമായ ഡ്രൈവിങ്ങിന് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള മറ്റെല്ലാ വിധത്തിലുമുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ, റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കണ്ണാടി പോലുള്ള പ്രതിഫലന സ്റ്റിക്കറുകള്‍ക്ക് കര്‍ശന വിലക്കുണ്ട്.
Comments ()