സൗദിയിൽ പുതിയ ബിസിനസ് തുടങ്ങുന്നവർക്ക് തിരിച്ചടി; ഇൻസ്റ്റന്റ് വിസകളുടെ എണ്ണം കുറച്ചു
രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പരമാവധി 5 ഇന്‍സ്റ്റന്റ് വിസകള്‍ മാത്രമേ അനുവദിക്കൂ.
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്‍സ്റ്റന്റ് വിസകളുടെ എണ്ണത്തില്‍ നിയന്ത്രണം. രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പരമാവധി 5 ഇന്‍സ്റ്റന്റ് വിസകള്‍ മാത്രമേ അനുവദിക്കൂ. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ക്വിവ' പ്ലാറ്റ്ഫോമാണ് ഇതുസംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും 2 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 50 ഇന്‍സ്റ്റന്റ് വിസകള്‍ വരെ ലഭിക്കും. ഒരൊറ്റ അപേക്ഷയിലൂടെയോ, അല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കുന്ന ഒന്നിലധികം അപേക്ഷകളിലൂടെയോ ഈ വിസകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ക്വിവ പ്ലാറ്റ്ഫോം കര്‍ശനമായ മാനദണ്ഡങ്ങളാണ് നിഷ്‌കര്‍ഷിക്കുന്നത്. പ്രധാന നിബന്ധനകള്‍ താഴെ പറയുന്നവയാണ്:
- റിക്രൂട്ട്‌മെന്റ് നടത്തുന്ന സ്ഥാപനം നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായിരിക്കണം.
- ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകളും സ്ഥാപനത്തിന്റെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും കാലാവധിയുള്ളതായിരിക്കണം.
- രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ നിയമം സ്ഥാപനം പൂര്‍ണ്ണമായും പാലിച്ചിരിക്കണം.
- നിതാഖാത് വ്യവസ്ഥ പ്രകാരം സ്ഥാപനം ചുരുങ്ങിയത് 'മീഡിയം ഗ്രീന്‍' വിഭാഗത്തിലോ അതിനു മുകളിലോ ആയിരിക്കണം.
- പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക സ്വയം വിലയിരുത്തല്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം.
വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ക്വിവ പ്ലാറ്റ്ഫോം കര്‍ശനമായ മാനദണ്ഡങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സ്ഥാപനം സജീവമായിരിക്കണം. ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകളും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും സാധുവായിരിക്കുക, വേജ് പ്രൊട്ടക്ഷന്‍ നിയമം പൂര്‍ണ്ണമായി പാലിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ, നിതാഖാത് വ്യവസ്ഥ പ്രകാരം സ്ഥാപനം 'മീഡിയം ഗ്രീന്‍' വിഭാഗത്തിലോ അതിനു മുകളിലോ ആയിരിക്കണം. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ വാര്‍ഷിക സ്വയം വിലയിരുത്തല്‍ പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്.
Comments ()