അനുടീച്ചറെ കാണാതായിട്ട് പത്ത് നാൾ; സ്കൂളിലേക്ക് പോയ അധ്യാപികയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ കുടുംബം
തൊട്ടില്പാലം സ്വദേശിയും എല്പി സ്കൂള് അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്.
തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം മൊയിലോത്തറ എൽ.പി. സ്കൂൾ അധ്യാപിക അനുമോളെ കാണാതായിട്ട് പത്ത് ദിവസങ്ങൾ പിന്നിടുന്നു. ഈ മാസം അഞ്ചാം തീയതി രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അവർ. ജോലി സമയം കഴിഞ്ഞ് സ്കൂളിൽ നിന്ന് ഇറങ്ങിയ അനുവിനെ പിന്നീട് ആരും കണ്ടിട്ടില്ല.
അധ്യാപികയെ കാണാതായ അന്ന് വൈകിട്ട് തന്നെ കുടുംബം തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചെങ്കിലും, പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അനുമോൾ എവിടെയെന്നതിനെക്കുറിച്ചോ എന്ത് സംഭവിച്ചെന്നതിനെക്കുറിച്ചോ യാതൊരുവിധ സൂചനയും ലഭ്യമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം ഊർജിതമാക്കണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
Comments ()