സർട്ടിഫിക്കറ്റ് വാങ്ങാൻ ബെംഗളൂരുവിലെത്തി; താനൂർ സ്വദേശിയായ 25കാരനെ കാണാതായി, പരാതി

ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലെത്തിയ ഇംതിയാസ് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. എന്നാൽ, അതിന് ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ പറയുന്നു.

സർട്ടിഫിക്കറ്റ് വാങ്ങാൻ ബെംഗളൂരുവിലെത്തി; താനൂർ സ്വദേശിയായ 25കാരനെ കാണാതായി, പരാതി

മലപ്പുറം: നഴ്സിങ് പഠനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവിലെത്തിയ താനൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഇംതിയാസിനെ (25) ആണ് കാണാതായത്. കുടുംബം നൽകിയ പരാതിയിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലെത്തിയ ഇംതിയാസ് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നു. എന്നാൽ, അതിന് ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ പറയുന്നു.

ഇംതിയാസ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കോളേജിലും അന്വേഷിച്ചെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് ലഭിച്ച വിവരം. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവാവിന്റെ മൊബൈൽ ഫോണിൽ അവസാനമായി ലഭിച്ച ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബെംഗളൂരു പോലീസിന്റെ സഹായത്തോടെ താനൂർ പോലീസ് വിവിധ മേഖലകളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.