13 വർഷത്തെ കാത്തിരിപ്പിന് വിരാമം: ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വിജയ്‍യുടെ ദീപാവലി സമ്മാനം, തമിഴ്‌നാട്ടിൽ പുതിയ ഓട്ടോ നിരക്കുകൾ പ്രഖ്യാപിച്ചു
തമിഴ്നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി വർധിപ്പിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഓട്ടോ കൂലി വര്‍ധിപ്പിച്ച് ടി.വി.കെ സര്‍ക്കാര്‍. പരിഷ്‌കരിച്ച നിരക്ക് പ്രകാരം ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 50 രൂപയായി വര്‍ധിപ്പിച്ചു. ആദ്യ 1.8 കിലോമീറ്റര്‍ ദൂരമാണ് മിനിമം ചാര്‍ജിന്റെ പരിധിയില്‍ വരുന്നത്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധിക നിരക്ക് ഈടാക്കാം. സംസ്ഥാനത്ത് 2013-ന് ശേഷം ആദ്യമായാണ് ഓട്ടോക്കൂലി വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ദീപാവലിക്ക് മുമ്പ് തന്നെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി വിജയ് തമിഴന്‍ പാര്‍ത്ഥിപന്‍ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
Comments ()