'മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്'; കുറിപ്പെഴുതിവെച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവൻ ഒടുക്കിയത്.
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തന്റെ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമത്തെത്തുടർന്നാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിനെ സമീപിച്ചതാണ് നിരന്തരമായി ഫിറ്റ്നസ് നിഷേധിക്കപ്പെടാൻ കാരണമെന്ന് ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. തന്റെ മരണത്തിന് കാരണം മോട്ടോർ വാഹന വകുപ്പാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
Comments ()