അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
മഴ ശക്തമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
വയനാട് ജില്ലയിലെ വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ പെയ്തതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ ശക്തമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു.
യനാട്ടില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചു മുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതിന് പ്രത്യേക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
Comments ()