സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി
ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
മനാമ: ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി. സല്‍മാനിയയിലെ ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന പ്രവാസി സംഗമം ബി. കെ. കെ. മുഖ്യരക്ഷാധികാരി ഷാജഹാന്‍ കരുവന്നൂര്‍ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ പ്രസിഡന്റ് സിബി. എം. പി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനൂപ് അഷ്റഫ് സ്വാഗതവും, ട്രഷറര്‍ ജെന്‍സിലാല്‍ എ. വി. നന്ദിയും രേഖപ്പെടുത്തി. ഫ്രാന്‍സിസ് കെ. എല്‍, ശ്രീനിവാസന്‍ കെ. വി, നന്ദനന്‍ പി. സി, ബഷീര്‍ തറയില്‍, രഘുനാഥ് കെ. സി, ഷില്ലോ പി. ജെ, തേജസ് കെ. എഫ്, വൈശാഖ് മേനോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അംഗങ്ങള്‍ മാത്രം പങ്കെടുത്ത വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്വിസ് മത്സരങ്ങളും കുടുംബസംഗമത്തിന് മാറ്റുകൂട്ടി. പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും നാട്ടിലെ സൗഹൃദങ്ങള്‍ പുതുക്കാനും ഒത്തുചേരാനും സാധിച്ച വേറിട്ടൊരു അനുഭവമായി ഈ സംഗമം മാറി.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു നടത്തിയ കലാപരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ എല്ലാം കൊണ്ടും സമ്പുഷ്ടമായ ഒരു പരിപാടിയായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
Comments ()