ബിഗ് ടിക്കറ്റ് കോടീശ്വരന്മാർ: ഇത്തവണയും ഭാഗ്യം തുണച്ചത് പ്രവാസികളെ; മൂന്ന് മലയാളി വിജയികൾ

ബിഗ് ടിക്കറ്റ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു.

ബിഗ് ടിക്കറ്റ് കോടീശ്വരന്മാർ: ഇത്തവണയും ഭാഗ്യം തുണച്ചത് പ്രവാസികളെ; മൂന്ന് മലയാളി വിജയികൾ

ബിഗ് ടിക്കറ്റ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ളവരാണ് നാല് പേരും. മൂന്നു പേര്‍ മലയാളികളാണ്. ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം വീതം ലഭിച്ചു.

അബുദാബിയില്‍ നിന്നുള്ള മലയാളി റിസാല്‍ മുഹമ്മദ് ആണ് ഒരു വിജയി. സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്. മുന്‍പ് ദുബായിലും സൗദി അറേബ്യയിലും ജോലി ചെയ്തിട്ടുള്ള റിസാല്‍, ഇതിന് മുന്‍പും ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ടാമത്തെ വിജയി അനന്തു ശാലിനിയാണ്. സേഫ്റ്റി പ്രൊഫഷണലായ അദ്ദേഹം ബഹ്‌റൈനിലാണ് ഭാര്യയ്‌ക്കൊപ്പം താമസിക്കുന്നത്. ജയകൃഷ്ണനാണ് മൂന്നാമത്തെ വിജയി. നാല് വര്‍ഷമായി സൗദി അറേബ്യയിലാണ് താമസം. നാലാമത്തെ വിജയി ഇലന്‍സൂര്യന്‍ വിജയകുമാര്‍ ആണ്. 45 വയസ്സുകാരനായ അദ്ദേഹം ആര്‍കിടെക്റ്റാണ്.