റിയാദിൽ മരിച്ച 35കാരിയായ നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
35കാരിയായ ചിപ്പി രതീഷ് റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ് മരണം സംഭവിച്ചത്
റിയാദ്: റിയാദിൽ മരിച്ച കാസർകോട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് ആവശ്യമായ നിയമനടപടികളും യാത്രാരേഖകളും വേഗത്തിൽ പൂർത്തിയാക്കിയാണ് മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്.
35കാരിയായ ചിപ്പി രതീഷ് റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ സേവനമനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ് മരണം സംഭവിച്ചത്. വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിയായ ചിപ്പി, പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ്.
ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. പ്ലസ് വൺ വിദ്യാർഥിനിയായ അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ദിവ്യ രതീഷുമാണ് മക്കൾ.
Comments ()