വിജയച്ചിറകിലേറി ബ്രസീൽ; ഹെയ്തിക്കെതിരെ കുന്യ-വിനീഷ്യസ് ഷോ

മത്യാസ് കുന്യയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ മിന്നും പ്രകടനവും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു

വിജയച്ചിറകിലേറി ബ്രസീൽ; ഹെയ്തിക്കെതിരെ കുന്യ-വിനീഷ്യസ് ഷോ

ഫിലാഡാല്‍ഫിയ: മത്സരത്തിന്റെ രണ്ടാം ഫോമില്‍ ഉയര്‍ത്തെഴുന്നേറ്റ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഹെയ്തിയെ 3 ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍. ഇതോടെ ബ്രസീല്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ഇതിനൊപ്പം തന്നെ നോക്കൗട്ട് പ്രതീക്ഷകളും അവര്‍ സജീവമാക്കി. മത്യാസ് കുന്യയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ മിന്നും പ്രകടനവും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ ഹെയ്തിയുടെ ആക്രമണമാണ് കണ്ടത്. എന്നാല്‍ പിന്നീട് ചുവടുമാറ്റിക്കളിച്ച് ബ്രസീല്‍ കളം പിടിച്ചു. ആദ്യ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്ന മത്യാസ് കുന്യ രണ്ടാം പോരില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ചു.കളിയുടെ 23ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ വന്നത്. 36ാം മിനിറ്റില്‍ രണ്ടാം ഗോളും.