ബിഎസ്എൻഎല്ലിന്റെ മാസ്സ് ഓഫർ! 1 രൂപയ്ക്ക് പുതിയ സിം കാർഡും കൂടെ മികച്ച ആനുകൂല്യങ്ങളും സ്വന്തമാക്കാം

ഈ സ്വാതന്ത്രദിനത്തിൽ ബിഎസ്എൻഎൽ ഫ്രീഡം 2.0 ഓഫർ അവതരിപ്പിച്ചു.

ബിഎസ്എൻഎല്ലിന്റെ മാസ്സ് ഓഫർ! 1 രൂപയ്ക്ക് പുതിയ സിം കാർഡും കൂടെ മികച്ച ആനുകൂല്യങ്ങളും സ്വന്തമാക്കാം

ബിഎസ്എൻഎൽ ഈ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ ഉപഭോക്താക്കൾക്കായി ആകർഷകമായ 'ഫ്രീഡം 2.0' ഓഫർ അവതരിപ്പിച്ചു. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 12 വരെ ലഭ്യമാകുന്ന ഈ ഓഫറിലൂടെ, വെറും 1 രൂപ ടോക്കൺ നിരക്കിൽ പുതിയ സിം കാർഡും കൂടെ മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്നു. ഈ പ്ലാൻ പ്രകാരം 24 ദിവസത്തേക്ക് ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് (ആകെ 2,400 എസ്എംഎസ്) എന്നിവ ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ ഉയർന്ന പ്ലാനുകളോട് മത്സരിച്ച് കൂടുതൽ പുതിയ വരിക്കാരെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ ഈ കുറഞ്ഞ ചെലവിലുള്ള ഓഫറിലൂടെ ലക്ഷ്യമിടുന്നത്.